ഇടുക്കി : തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ പരപ്പ് മുതല്‍ വളകോട് വരെയുള്ള പാതയുടെ നവീകരണം ഉദ്ഘാടനം ആരംഭിച്ചു. നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം ഇ.എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ബിഎംബിസി നിലവാരത്തിലാണ് പാതയുടെ ജോലികള്‍ നടത്തുക. വളകോട് മുതല്‍ പരപ്പ് വരെയുള്ള 8 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണ ജോലികള്‍ക്കായി 7 കോടി രൂപ ചിലവഴിക്കും.പാതയുടെ വീതിവര്‍ധിപ്പിച്ച് ഐറിഷ് ഓടയോടുകൂടിയായിരിക്കും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുക.വിസ്താരം വര്‍ധിപ്പിക്കാനാവശ്യമായ കെട്ടുകളുടെ നിര്‍മ്മാണം ആദ്യം നടക്കും.മഴകുറയുന്ന മുറക്ക് മണ്ണ് ജോലികള്‍ ആരംഭിക്കും.
പരപ്പില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷത വഹിച്ചു.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യന്‍,അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എന്‍ ബാബു, മറ്റ് പഞ്ചായത്തംഗങ്ങള്‍,പി ഡബ്യൂ ഡി ഉദ്യോഗസ്ഥര്‍,പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://keralanews.gov.in/5060/Parappu—Valakkode-road-renovation-started.html