വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കരിപ്പൂർ കോഴിക്കോട് വിമാന താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഇന്നു മുതൽ എത്തി തുടങ്ങും.
ഗൾഫ് നാടുകളിൽ നിന്ന് 23 വരെ കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ജൂൺ 23 വരെ, 14 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുക.
എയർ ഇന്ത്യ വിമാനങ്ങൾക്കു പുറമേ ചാർട്ടേർഡ് വിമാനങ്ങളും കരിപ്പൂരിലേക്ക് സർവീസ് നടത്തും.
ദുബായ്, കുവൈത്ത്, മസ്കത്ത്, ദോഹ, അബുദബി എന്നിവിടങ്ങളിൽ നിന്നാകും എയർ ഇന്ത്യ വിമാനങ്ങൾ കോഴിക്കോട്ടെത്തുക.
ദുബായിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി എത്തുന്നത്.