അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കൊളേജുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ജനകീയ പ്രതിഷേധം

കോട്ടയം: പോസ്റ്റു മോര്‍ട്ടം കഴിഞ്ഞ് അഞ്ജുവിന്റെ മൃതദേഹം കാഞ്ഞിരപ്പിള്ളി വീട്ടിലേക്ക് കൊണ്ടുചെന്നപ്പോള്‍ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. കോളേജുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് പോലീസില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സംസ്‌ക്കരിക്കാന്‍ തയ്യാറാകൂ എന്നാണ് പ്രതിഷേധിച്ചവര്‍ പറഞ്ഞു.

Read more… കോപ്പിയടിച്ചതിനു തെളിവില്ല , കടലാസ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത് മനപ്പൂർവമായ അപമാനിക്കൽ- പരാതിയുമായി പിതാവ് ഷാജി; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പി തയ്യാറാക്കിയത് കാണിച്ച് ഷാജിയുടെ ആക്ഷേപം നിഷേധിച്ച് കോളേജ് അധികൃതര്‍.

അസ്വാഭാവിക മരണത്തിനു മാത്രമേ കേസെടുക്കൂ എന്നാണ് പോലീസ് പറയുന്നത്. പി സി ജോര്‍ജ്ജടക്കമുള്ളവര്‍ സ്ഥലത്ത് എത്തി അനുരഞ്ജത്തിനു ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. പിന്നീട് ആഞ്ജുവിന്റെ സഹോദരീ ഭര്‍ത്താവ് പ്രവീണ്‍ ഇടപ്പെട്ടതിനു ശേഷമാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്. മൃതദേഹം വീട്ടില്‍ കയറ്റി കര്‍മങ്ങള്‍ക്ക് അനുവദിക്കണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാശം പ്രതിഷേധക്കാര്‍ മാറി. ഇന്നു ചൊവ്വാഴ്ച (09/06/2020) തന്നെ അന്തിമ കര്‍മങ്ങള്‍ തീര്‍ത്ത് സംസ്‌കരിക്കും.

Read more… കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം

അഞ്ജുവിന്റെ പിതാവും ബന്ധുവും മാധ്യമപ്രവര്‍ത്തകരോട് സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. കോളേജ് അധികൃതര്‍ പ്രദര്‍ശിപ്പിച്ച ഹാള്‍ടിക്കറ്റിന്റെ പുറകുവശത്തുള്ള കയ്യക്ഷരം മകളുടേതല്ലെന്ന് ഷാജി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽ കോളേജ് അധികൃതർ കൃത്രിമം കാട്ടിയെന്നും പിതാവ് ആരോപിച്ചു.

Read more… കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →