കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം

പൂഞ്ഞാര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബികോം വിദ്യാര്‍ഥിനിയായ അഞ്ജു ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജ് അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം ആര്‍ ഉല്ലാസ് അധ്യക്ഷത വഹിച്ചു. ഷാജി ഷാസ്, പി എം രവി, എം കെ നാണപ്പന്‍, സനല്‍ മണ്ണൂര്‍, സജി കുന്നപ്പള്ളി, സുധീഷ് ചെമ്പന്‍കുളം, പി എം റെജി, അനൂപ് പാറത്തോട്, റെജിമോന്‍ കാളകെട്ടി, രവീന്ദ്രന്‍ ഈരാറ്റുപേട്ട, ദാമോദരന്‍ എരുമേലി സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →