പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഏഴാംക്ലാസുകാരനെ കാണാതായി. ഒട്ടുമ്മല്‍ബിച്ചിലെ പിത്തപ്പെരി അസയ്‌നാറിന്റെ മകന്‍ അബ്ദുല്‍മുസാരി(12)യാണ് മരിച്ചത്. പരപ്പനങ്ങാടി ചാപ്പപടിയില്‍ തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ കൂട്ടുകാരായ അഞ്ചുപേര്‍ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിരയടിച്ച് കുട്ടികള്‍ അപകടത്തില്‍പ്പെട്ടെങ്കിലും നാലുപേര്‍ നീന്തി കരയ്ക്കുകയറി. മുസാരിയെ കാണാതാവുകയുമായിരുന്നു.
രക്ഷപ്പെട്ട കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച് മത്സ്യതൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചലിലാണ് ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത് . പുത്തന്‍കടപ്പുറം ജിഎംഎല്‍പി സ്‌കൂള്‍ എഴാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അബ്ദുല്‍മുസാരി. മാതാവ്: ഹൈറുന്നിസ. സഹോരങ്ങള്‍: റസ്നാ ബാനു, സിബ്നാ ബാനു.

