ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ബംഗളൂരുവിലെ അധ്യാപികയില്‍നിന്ന് 38 ലക്ഷം തട്ടിയെടുത്ത മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ബംഗളൂരുവിലെ കോറമംഗലില്‍ സ്ഥിരതാമസക്കാരനുമായ ജോ എബ്രഹാം മാത്യൂസിനെ(35)യാണ് വിവേക്‌നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ആപ്പിലൂടെ പരിചയപ്പെട്ടശേഷമായിരുന്നു തട്ടിപ്പ്.
നഗര്‍ഭവി സ്വദേശിനിയായി അധ്യാപികയെ രണ്ടുവര്‍ഷംമുമ്പാണ് ജോയി പരിചയപ്പെട്ടത്. കാര്‍ ബിസിനസില്‍ പണം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അവരില്‍നിന്ന് പണം വാങ്ങി. പിന്നീട് സഹോദരിയുടെ മകള്‍ക്ക് കോളേജില്‍ ഫീസ് അടയ്ക്കാനാണെന്നും പറഞ്ഞ് 10 ലക്ഷവും പിന്നീട് 12 ലക്ഷവും സ്വര്‍ണാഭരണങ്ങളും വാങ്ങി. ഇതിനിടെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്നു മനസിലായ അധ്യാപിക പൊലീസില്‍ പരാതി നല്‍കി. 20 വര്‍ഷം മുമ്പ് പഠനത്തിനായി ബംഗളൂരുവില്‍ എത്തിയ ജോ പഠനശേഷം അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

