കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മികവുറ്റ പൊതുജനാരോഗ്യ സംവിധാനമുള്ളതിനാലാണ് കോവിഡ് 19 നെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചത്. ലോകരാജ്യങ്ങള്‍ പോലും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ നോക്കിക്കാണുകയും കേരളത്തിന്റെ മാതൃക സ്വീകരിക്കുകയുമുണ്ടായി. ആരോഗ്യ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവും കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. കൃത്യമായ ജാഗ്രത, നിരീക്ഷണ സംവിധാനം, പരിശോധന, ചികിത്സ എന്നിവയിലെ മികവുകൊണ്ടാണ് സംസ്ഥാനം സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കാതിരുന്നത്. കോവിഡ് രോഗികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കുമ്പോള്‍ മറ്റു രോഗവുമായി എത്തുന്നവര്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. കൊടിക്കുന്നില്‍ സുരേഷ് എം പി വിശിഷ്ടാതിഥിയായി.
ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമള അമ്മ, വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷംല, കൗണ്‍സിലര്‍മാരായ സി മുകേഷ്, എസ് ആര്‍ രമേശ്, ആശുപത്രി ജീവനക്കാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.