ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തി.
ഭാര്യ നടി മേഘ്‌ന രാജ് ആണ്. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009-ല്‍ ഇറങ്ങിയ ‘വായുപുത്ര’യിലൂടെയായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. അവസാനചിത്രം ‘ശിവാര്‍ജുന’ ലോക്ക്ഡൗണിനു മുമ്പ് പുറത്തിറങ്ങി. സ്രവം കൊറോണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.