പാറ തുരക്കുന്നതിനിടെ മുകളില്‍നിന്ന് കല്ല് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

പിറവം: പാറ തുരക്കുന്നതിനിടെ മുകളില്‍നിന്ന് കല്ല് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. മേമ്മുഖം കാലാപ്പിള്ളി കാട്ടാമ്പിള്ളിമറ്റത്തില്‍ ശശി (50), പശ്ചിമബംഗാള്‍ സ്വദേശി ദീപക് (28) എന്നിവരാണു മരിച്ചത്. ഡയമണ്ട് അഗ്രഗേറ്റ്‌സ് എന്ന പാറമടയില്‍ ബുധനാഴ്ച 11.45ഓടെയാണ് അപകടം. ശശിയും ദീപയ്ക്കും പാറപൊട്ടിക്കുന്നതിനായി യന്ത്രമുപയോഗിച്ച് തുരക്കുന്നതിനിടെ മുകളിലെ പാറക്കെട്ട് അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ദീപക് കല്‍കൂമ്പാരത്തിനടിയിലായി.

ശശി കുറച്ച് ദൂരേക്ക് തെറിച്ചുവീണെങ്കിലും പാറക്കിടയില്‍പെട്ടു. ഇദ്ദേഹത്തെ ഉടന്‍ പുറത്തെടുത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീപക്കിനെ അഗ്നിശമന സേനയുടെ സഹായത്തോടെ മൂന്നു മണിക്കൂറിനുശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ചിറ്റേത്തുകര പൂക്കോട്ടില്‍ അജിതയാണ് ശശിയുടെ ഭാര്യ. മക്കള്‍: അശ്വിനി (നേഴ്‌സിങ് വിദ്യാര്‍ഥിനി), അശ്വിന്‍ (പ്ലസ്ടു വിദ്യാര്‍ഥി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →