കാസര്‍കോട്: കോവിഡില്‍ കുരുങ്ങിയ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. കുട്ടികളെത്താത്ത കുഞ്ഞു കരച്ചിലുകളില്ലാത്ത പ്രവേശനോത്സവമാണ് ഇത്തവണ ജില്ലയില്‍ നടന്നത്. ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളിലും ഓണ്‍ലൈന്‍് പ്രവേശനോത്സവമാണ് ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയത്.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മാനസീകാരോഗ്യം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍, അവരുടെ കലയും അഭിരുചികളും പ്രോത്സാഹിപ്പിക്കാനുള്ള പരിശീലന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്ക് നേരത്തേ തന്നെ ക്ലാസുകള്‍ നല്‍കിയിരുന്നു. ലോക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പുതിയ പഠന സംസ്‌കാരത്തിലേക്ക് കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനുള്ള സാഹചര്യം എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉറപ്പാക്കുന്നതിനായി അംഗണ്‍വാടി ലെവല്‍ മോണിറ്ററിങ് ആന്‍ഡ് സപ്പോര്‍ട്ട് കമ്മറ്റി സാമൂഹിക പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കാസര്‍കോട്: കോവിഡില്‍ കുരുങ്ങിയ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. കുട്ടികളെത്താത്ത കുഞ്ഞു കരച്ചിലുകളില്ലാത്ത പ്രവേശനോത്സവമാണ് ഇത്തവണ ജില്ലയില്‍ നടന്നത്. ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളിലും ഓണ്‍ലൈന്‍് പ്രവേശനോത്സവമാണ് ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയത്.
വിദ്യാഭ്യാസ വിദഗ്ദനായ ചെറുവത്തൂര്‍ ചെറിയാക്കര സ്‌കൂളിലെ അധ്യാപകന്‍ മഹേഷ്, ഉദയവാണി കറസ്‌പോണ്ടന്റ് ബാലകൃഷ്ണന്‍, പ്രകാശന്‍ കുമ്പഡാജെ, കവിയും അധ്യാപകനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ ഡോ. വിനോദ് കുമാര്‍ പെരുമ്പള, യുവകവി വിനോദ് ആലന്തട്ട തുടങ്ങിയവരുടെ നേതൃത്വവും സഹകരണവും പ്രവര്‍ത്തകര്‍ക്ക് കരുത്തേകുന്നുവെന്ന് ജില്ലാ ഐ.സി.ഡി.എസ് ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്കും ആംഗ്യപ്പാട്ട്, നാടന്‍ പാട്ട്, ചിത്രകഥ വായന, താരാട്ട് പാട്ട, ക്വിസ്, കവിത രചന (മലയാളം, കന്നഡ) തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചും പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വീടുകളിലും പരിസരങ്ങളിലും എന്റെ അങ്കണവാടി മരം എന്ന പരിപാടിയിലൂടെ മരങ്ങള്‍ നട്ടു പിടിപ്പിച്ചും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഏകോപിപ്പിച്ചും മുന്നോട്ട് പോവുകയാണ് ജില്ലയിലെ അങ്കണവാടികള്‍.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4805/-Online-reopening.html