സഹോദരങ്ങളുടെ തല്ലില്‍ തടസം പിടിച്ച പിതാവ് മകന്റെ തല്ലുകൊണ്ട് മരിച്ചു

മലപ്പുറം: സഹോദരങ്ങളുടെ തമ്മില്‍തല്ലില്‍ തടസം പിടിച്ച പിതാവ് മകന്റെ തല്ലുകൊണ്ട് മരിച്ചു. തിരൂര്‍ ഏഴൂരിലെ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. മുഹമ്മദ് ഹാജിയുടെ മൂത്തമകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ (27) അടിയേറ്റതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഉടന്‍ ഇദ്ദേഹത്തെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

അബുബക്കര്‍ സിദ്ദിഖ് മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. അബൂക്കര്‍ സിദ്ദീഖിനെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂബക്കര്‍ സിദ്ദീഖിന്റെ അക്രമത്തില്‍ പരിക്കേറ്റ അനുജന്‍ മുജീബ്റഹ്മാനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് ഹാജിയുടെ ഭാര്യ: ആയിഷ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുജീബ്റഹ്മാന്‍, മറിയാമു, ഫാത്തിമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →