വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ 80 ശതമാനം പേരെയും കൊറോണ വൈറസ് ബാധിക്കുമെന്ന്

ബംഗളൂരു: വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ 80 ശതമാനം പേരെയും കൊറോണ വൈറസ് ബാധിക്കുമെന്ന് നിംഹാന്‍സിലെ ന്യൂറോ വൈറോളജി തലവന്‍ ഡോ. രവി അഭിപ്രായപ്പെടുന്നു. രാജ്യത്ത് കൊവിഡ് രോഗം ഇതുവരെ മൂര്‍ധന്യ അവസ്ഥയിലെത്തിയിട്ടില്ല. മെയ് 31ന് അവസാനിക്കുന്ന നാലാം ലോക്ഡൗണിനുശേഷമായിരിക്കും കേസുകള്‍ വര്‍ധിക്കുക. ജൂണ്‍മുതല്‍ രോഗബാധ കൂടുതലാകും. മഴയും തണുപ്പുനിറഞ്ഞ അന്തരീക്ഷവും രോഗാണുവിന്റെ വംശവര്‍ധനയ്ക്ക് ഏറെ സഹായകരമാണ്. കാലവര്‍ഷത്തിനുശേഷം സമൂഹവ്യാപനവും പ്രതീക്ഷിക്കാം.

ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ 50 ശതമാനത്തിലധികം പേര്‍ക്കും രോഗം പിടിപെടാം. എന്നാല്‍, ഇതില്‍ 90 ശതമാനം പേര്‍ക്കും തങ്ങള്‍ക്ക് രോഗം ബാധിച്ചതിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. അഞ്ചുമുതല്‍ 10 വരെ ശതമനം പേര്‍ക്കു മാത്രമേ ചികിത്സ വേണ്ടിവരുകയുള്ളൂ. നാലാം ലോക്ഡൗണ്‍ അവസാനിക്കുന്നതിനുമുമ്പ് സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഡോ. രവി നിര്‍ദേശിച്ചു. കോവിഡ്- 19നെ നേരിടാനുള്ള കര്‍ണാടക ഹെല്‍ത്ത് ടാസ്‌ക് ഫോഴ്‌സിന്റെ നോഡല്‍ ഓഫിസറാണ് ഡോ. രവി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →