ഗോരഖ് പൂര്‍(ഉത്തര്‍പ്രദേശ്): ഉത്തർ പ്രദേശിലെ ഗോരഖ് പൂര്‍ ജില്ലയിൽ സന്ത് കബീർ നഗർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബെന്നിതു എന്ന ഗ്രാമത്തിൽ വസിക്കുന്ന 30 വയസ്സുള്ള ജേനൂൽ ആബ്ദീൻ ആണ് പ്രതി. ആദ്യ ഭാര്യയിൽ ജനിച്ച അഞ്ചു വയസ്സുള്ള മോസിബ ഖാത്തൂനിനേയും രണ്ടര വയസ്സുള്ള അൽസിബ ഖാത്തൂനിനേയും ആണ് കൊലപ്പെടുത്തിയത് .
ആദ്യ ഭാര്യ സാദിയ ഖാത്തൂനുമായുള്ള ബന്ധം ഒന്നര വർഷം മുമ്പ് വേർപെടുത്തിയിരുന്നു. കുട്ടികൾ രണ്ടുപേരും ജേനൂൽ ആബ്ദിന്റെ കൂടിയായിരുന്നു. സാദിയ മറ്റൊരു വിവാഹം കഴിച്ചു.
രണ്ടാം വിവാഹത്തിന് കുട്ടികൾ തടസ്സമാണെന്ന് മനസ്സിലാക്കിയ ജേനൂൽ കുട്ടികളെ വധിക്കാൻ പദ്ധതിയിട്ടു. അടുത്ത് തന്നെ പണി നടന്നു കൊണ്ടിരുന്ന കെട്ടിടത്തിൽ കളിക്കാൻ എന്ന വ്യാജേന കൊണ്ടുപോയി ഇഷ്ടികകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിനുശേഷം വീടിനടുത്തുള്ള തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയിൽ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയി. കൊല ചെയ്യാൻ ഉപയോഗിച്ച ഇഷ്ടിക കണ്ടെത്തി. ഇഷ്ടികയിൽ പറ്റിപിടിച്ചിരുന്ന കുട്ടികളുടെ മുടി ഡിഎൻഎ ടെസ്റ്റിനായി കൊടുത്തു.
സിദ്ധാർത്ഥ് നഗറിൽ താമസിച്ചിരുന്ന കുട്ടികളിലെ അമ്മയെയും ചോദ്യം ചെയ്തു. ആറുവർഷം മുമ്പാണ് ജേനൂൽ ആബ്ദീനുമായി വിവാഹം കഴിഞ്ഞതെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും സാദിയ പറഞ്ഞു. സാദിയയുടെ മൊഴിയും അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്ന് എസ് എസ് പി അസിത് ശ്രീവാസ്തവ പറഞ്ഞു.