വെഞ്ഞാറമൂട് : പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന വിചാരണപ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ 50 പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ക്വാറന്റൈനിലായി. തുടര്‍ന്ന് 50 പേരുടേയും സമ്പര്‍ക്ക പട്ടിക ഉണ്ടാക്കാന്‍ തുടങ്ങി. ഇതില്‍ സി എ ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറന്‍മൂടും എം എല്‍ എ ഡി കെ മുരളിയും ഉള്‍പ്പെടുന്നു. രണ്ടുപേരും നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
സുഭിക്ഷം പദ്ധതിയുടെ ഭാഗമായി സുരാജ് വെഞ്ഞാറമൂടിന്റെ ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആണ് സിഐക്ക് ഒപ്പം വേദി പങ്കിട്ടത്.
സ്റ്റേഷനില്‍ അഞ്ചു മണിക്കൂര്‍ ചിലവിട്ട വിചാരണ പ്രതിയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ 50 പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത് അയാള്‍ക്ക് എവിടുന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. വെഞ്ഞാറന്‍മൂട് സ്വദേശിയായ 40കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് വ്യാജ ചാരായം കടത്തിയ കേസില്‍ പ്രതിയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ കൊണ്ടു പോകുന്ന വഴിയാണ് പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്.