പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം; ലോക്ഡൗണ്‍ ലംഘിച്ചു; 150 പേര്‍ക്കെതിരേ കേസ്

ലഖ്നോ: പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിച്ചതിന് 150 പേര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 100ഓളം പേര്‍ സ്ത്രീകളാണ്. ദിനേശ്ചന്ദ്ര ശര്‍മ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിന് കുറച്ചുകാലമായി ദീനമായിരുന്നു. പശു ചത്തുപോയെന്നറിഞ്ഞ പ്രദേശവാസികള്‍ കൂട്ടമായി ഇവിടെയെത്തുകയും ലോക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ആഘോഷമൊരുക്കി സംസ്‌കാരം നടത്തുകയുമായിരുന്നു. പശുവിനെ സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമനടപടികള്‍ നേരിടാന്‍ തയ്യാാറാണെന്നും ദിനേശ് ചന്ദ്ര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →