കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ; മൂന്നുപേര്‍ മരിച്ചു

അഹ്മദാബാദ്: കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ. ഇതേത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് മൂന്നുപേര്‍ മരിച്ചത്. പാക്കിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാള്‍ 59 വയസ്സുള്ള പ്രമേഹരോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് ആദ്യം കമ്പനി അടച്ചിരുന്നു. വീണ്ടും തുറക്കാനിരിക്കേയാണ് മൂന്നുപേര്‍ മരിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദേശിക ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ കമ്പനി അണുവിമുക്തമാക്കുമെന്ന് കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →