പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

ചാലക്കുടി: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയായ യുവതി പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലക്ഷ്മി എന്ന പ്രഭാവതിയാണ് പിടിയിലായത്. മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് പെണ്‍കുട്ടികളെ സംഘം വലയിലാക്കിയിരുന്നത്. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ പീഡിപ്പിക്കുകയും പിന്നീട് മറ്റ് പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.

കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ആളാണ് പ്രഭാവതി. ഇവരുടെ സംഘത്തിലെ സുഷി എന്നയാളെ ഏതാനും മാസംമുമ്പ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രഭാവതി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ചാലക്കുടി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി.

കേരളത്തിലെ വിവിധസ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ പ്രഭാവതി. കേസില്‍ നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിവഴിയാണ് പെണ്‍കുട്ടി ഇവരുടെ കെണിയില്‍പ്പെടുന്നത്. ഇവരുടെ കെണിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഈ സംഘം പലര്‍ക്കും അയച്ച് ഇടപാടുകാരെ കണ്ടെത്തുന്നു.

പോണ്‍ വെബ്സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് അവരുമായി സംഘം ആദ്യം ചങ്ങാത്തത്തില്‍ ആകുന്നു. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കി തുക പറഞ്ഞുറപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. ഇങ്ങനെയാണ് ഈ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്. തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →