അഭിമന്യു എന്ന ആനയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്ന കടുവയെ പിടികൂടി

ബെംഗളൂരു: കര്‍ഷകര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും ഏറെ ഭീഷണിയായിരുന്ന കടുവയെ അഭിമന്യു എന്ന ആനയുടെ സഹായത്തോടെ പിടികൂടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുണ്ടകെരെ ഗ്രാമത്തിലെ 19 കന്നുകാലികളെയാണ് നാല് വയസുള്ള ഈ കടുവ കൊന്നത്. പിടികൂടുന്നതിനിടെ കടുവയ്ക്ക് ചെറിയതോതില്‍ പരിക്കേറ്റിട്ടുണ്ട്. മൈസൂരു മൃഗശാലയില്‍ കടുവയുടെ ചികിത്സ പുരോഗമിക്കുന്നു. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പരിക്ക് പൂര്‍ണമായും ഭേദമായിക്കഴിഞ്ഞ് കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കടുവകളെ പിടികൂടിയ ശേഷം കാട്ടിലേക്ക് വിട്ടയയ്ക്കുന്ന കേസുകള്‍ കുറവാണ്. കര്‍ഷകര്‍ക്ക് ഉപദ്രവകാരിയായ ഈ കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരുള്ള ആന നയിക്കുന്ന നാല് ആനകളെ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഭയപ്പാടില്‍ കഴിയുകയായിരുന്നു ഗ്രാമവാസികള്‍. ശല്യക്കാരനായ കടുവയെ പിടികൂടിയതോടെ ഗ്രാമവാസികള്‍ ഏറെ ആശ്വാസത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →