ചൈനയില്‍ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

ഡല്‍ഹി: ചൈനയില്‍ കൊറോണ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സഞ്ജീവ് ചൗബെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സിങ്ക്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റിബയോട്ടിക് ആയ അസിത്രോമൈസിന്‍ തുടങ്ങിയവയുടെ മിശ്രിതമാണ് കോവിഡ്- 19 രോഗികള്‍ക്ക് ചൈന നല്‍കുന്നത്. ഈ മരുന്നുപയോഗിച്ച് ചികിത്സിച്ച രോഗികള്‍ക്ക് ഭേദമാവുന്നുണ്ടെന്നും ഐസിയുവില്‍ കിടത്തേണ്ട ആവശ്യം വരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ചൈനയില്‍ തുടര്‍ച്ചയായി ഒമ്പതുതവണ കോവിഡ്- 19 ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തനായി സ്ഥിരീകരിക്കുകയുള്ളൂ.

ശ്വാസോച്ഛ്വാസ വ്യവസ്ഥയെ മാത്രമാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്നു പറയാനാവില്ല. സ്‌ട്രോക് വന്ന് മരിച്ച കോവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയരക്തക്കുഴലുകളുടെ ഉള്‍വശം വീങ്ങിയിരിക്കുന്നത് കണ്ടിരുന്നു. ഒരാള്‍ മരിച്ച് അഞ്ചുദിവസം വരെ കൊറോണ വൈറസ് ആ ശരീരത്തിലുണ്ടാവും. ആറാംദിവസമേ അതു പോവുകയുള്ളൂവെന്നും സഞ്ജീവ് ചൗബെ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →