ഹിന്ദുവായ തുണിക്കട വ്യാപാരിയുടെ കടയിൽ നിന്നും തുണി വാങ്ങുന്നതു തടഞ്ഞതിന് അഞ്ചു പേർ അറസ്റ്റിൽ .

ദാവൻഗരെ : വർഗീയ പ്രചരണം നടത്തുകയും ഹിന്ദുവായ വ്യാപാരിയുടെ കടയിൽനിന്ന് സാധനം വാങ്ങരുത് എന്ന് വിലക്കുകയും ചെയ്തതിന് അഞ്ചുപേരെ നേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്ന മൂന്ന് മുസ്ലിം യുവതികളെ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തുകയും ഹിന്ദു കച്ചവടക്കാരന്റെ അടുത്തു നിന്ന് സാധനം വാങ്ങിയതിന് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രകടമായ വർഗീയ പരാമർശം അടങ്ങുന്ന ഇന്ന് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് അഞ്ചുപേരും എന്ന് പോലീസ് കണ്ടെത്തി. കുറ്റകരമായ വിധം സംഘം ചേരുക , കലാപം നടത്തുക, മതപരമായ ചേരിതിരിവിനും ആക്രമണത്തിനും പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികളുടെ പേരിൽ ചുമത്തിയിരിക്കുന്നത് എന്ന് ദാവൻഗരെ ജില്ലാ പോലീസ് സൂപ്രണ്ട് ഹനുമന്ത് രായപ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →