കൊറോണ പ്രതിരോധത്തിന് ഏറ്റവുമധികം പണം നൽകിയും തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്തി യും വ്യത്യസ്തനായി മാറിയ അസിം പ്രേംജിയുടെ മാതൃക ഇന്ത്യ തിരിച്ചറിയണം.

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് ഇന്ത്യയില്‍ ഏറ്റവുമധികം പണം നല്‍കിയത് അസിം പ്രേംജിയെന്ന് കണക്കുകള്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി വ്യവസായികള്‍ കോടിക്കണക്കിന് രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. പിഎം കെയറിലേക്കും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും ഇത്തരത്തില്‍ സംഭാവന നല്‍കുകയുണ്ടായി. വിപ്രോ ചെയര്‍മാനും സ്ഥാപകനുമായ അസിം പ്രേംജിയാണ് ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പണം കോവിഡ് പ്രതിരോധത്തിന് സംഭാവനചെയ്ത വ്യവസായി. ഇതുമാത്രമല്ല കൊറോണ കാലത്ത് അടിയന്തര സാഹചര്യമാണ് എന്ന പേരിൽ തൊഴിലാളി നിയമങ്ങൾ കാറ്റിൽ പറത്തി നാലു സർക്കാരുകൾ നയങ്ങൾ നടപ്പാക്കുകയുണ്ടായി. ഉത്തർപ്രദേശ് സർക്കാർ തൊഴിൽ സമയം 12 മണിക്കൂർ ആയി വർധിപ്പിച്ചു.തൊഴിലാളിവിരുദ്ധ നയങ്ങളെ ചൂണ്ടിക്കാട്ടി അവ വിപരീതഫലങ്ങൾ മാത്രമേ ഉണ്ടാകുകയെയുള്ളൂ എന്ന വിശകലനത്തിലൂടെ അസിം പ്രേംജി ഇന്ത്യൻ മുതലാളികളിൽ വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയും ചെയ്തു. ഈ രണ്ടു മുഖങ്ങളും വേണ്ടത്ര ഇന്ത്യൻ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കണം.

കോവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പണം സംഭാവനചെയ്ത ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ മൂന്നാമതാണിപ്പോള്‍ അസിം പ്രേംജി. കൊറോണ വ്യാപനം ശക്തമായ ഏപ്രില്‍ മാസത്തില്‍തന്നെ അസിം പ്രേജി 1125 കോടി രൂപയാണ് സംഭാവന ചെയ്തത്. ഇതില്‍ 1000 കോടി അസിം പ്രേംജി ഫൗണ്ടേഷന്‍ വകയാണ്. വിപ്രോ നൂറു കോടിയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിയുമാണ് നല്‍കിയത്. മെഡിക്കല്‍ സേവന മേഖലകള്‍ക്കും അവശ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പണം വകയിരുത്തിയിരിക്കുന്നത്.

ഫോബ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 77 കോടീശ്വരന്മാരാണ് കോവിഡിനെതിരേ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുള്ളത്. 7549 കോടി രൂപ സംഭാവന നല്‍കിയ ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയാണ് പട്ടികയില്‍ ഒന്നാമന്‍. 1925 കോടി രൂപ നല്‍കിയ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് രണ്ടാമത്. ഇവര്‍ക്ക് പിന്നില്‍ മൂന്നാമതാണ് ഇന്ത്യയുടെ അസിം പ്രേംജി

കൊറോണ കാലത്ത് രൂപപ്പെട്ട അടിയന്തര സാഹചര്യം തൊഴിലാളി വിരുദ്ധ നടപടികൾക്ക് ചില സർക്കാരുകൾ ഉപയോഗിച്ചു. ജോലി സമയം കൂട്ടി. മുതലാളിമാർക്ക് എന്തും ചെയ്യുവാനുള്ള സാഹചര്യം നൽകി. ഇന്ത്യയിലെ ട്രേഡ് യൂണിയനുകൾ പകച്ചുപോയ സാഹചര്യമായിരുന്നു. ഉത്തർ പ്രദേശിൽ യോഗിയുടെ സർക്കാർ 12 മണിക്കൂറായി തൊഴിൽ സമയം വർദ്ധിപ്പിച്ചു. എട്ടുമണിക്കൂർ ജോലി ലോകത്ത് മുഴുവൻ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഇതിനെല്ലാം എതിരെ ശബ്ദമുയർത്തിയ ഒരു ഇന്ത്യൻ മുതലാളി ആയിരുന്നു അസിം പ്രേംജി ,ഈ നടപടികൾ വിപരീതഫലം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നായിരുന്നു അസിം പ്രേംജിയുടെ പ്രതികരണം. രോഗബാധയുടെ തിക്ത ഫലങ്ങളിൽ നിന്ന് രാജ്യത്തെ സഹായിക്കുവാൻ സ്വന്തം സമ്പത്ത് ഉദാരമായി നൽകുക മാത്രമല്ല തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും കൂടി ചെയ്ത അസീം പ്രേംജിയുടെ മാതൃക വേണ്ടവിധത്തിൽ സമൂഹം തിരിച്ചറിയേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →