ന്യൂഡല്‍ഹി: ആറു മാസത്തിലേറെയായി ലോകത്തെ ആകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നു കൊണ്ടിരിക്കുന്ന, കോവിഡ് 19 ന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഒരുങ്ങുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഇതിനുവേണ്ടി നടക്കുന്ന തീവ്ര പരീ ക്ഷണങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ വിജയം കണ്ടത്. ഈ ഘട്ടത്തില്‍ പരീക്ഷണം മൃഗങ്ങളിലാണ് നടത്തുന്നത്. ഇത്തരത്തില്‍ കുരങ്ങുകളില്‍ ചെയ്ത പരീക്ഷണമാണ് വിജയം കണ്ടത് ഇതിന്റെ ഭാഗമായി ആയിരത്തോളം മനുഷ്യരിലും പരീക്ഷിച്ചിട്ടുണ്ട്. കരളിനെ പരിപൂര്‍ണ്ണമായും സംരക്ഷിക്കാന്‍ കഴിയുകയും, മറ്റ് തീവ്രമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ വസ്തുത സര്‍വകലാശാലയിലെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബഹുഭൂരിപക്ഷം മാനവസമൂഹം കൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിക്കുള്ള മരുന്ന് ഇനി വിദൂരമല്ല എന്ന് പ്രത്യാശിക്കാം.
കോവിഡിന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഒരുങ്ങുന്നു
