വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: ആനക്കാംപൊയില്‍- മേപ്പാടി ടണല്‍ റോഡ് വരുന്നു. 658 കോടി രൂപ അടങ്കല്‍തുകയുള്ളതാണ് പദ്ധതി. വയനാട് ചുരത്തിന് ബദലായാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കിയാവും നിര്‍മിക്കുക. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാടിന്റെ വികസനത്തിന് ആക്കംകൂട്ടുമെന്ന് കരുതുന്ന തുരങ്കപാത കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കും. തിരുവമ്പാടി മണ്ഡലത്തിലെ ആനക്കാംപൊയില്‍നിന്ന് ആരംഭിച്ച് കല്‍പറ്റ മണ്ഡലത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുക. വനത്തിലൂടെയും വിനോദസഞ്ചാരമേഖലയായ ചെമ്പ്ര മലനിരകളുടെ സമീപത്തെ കുന്നും തുരന്നായിരിക്കും പാത കടന്നുപോവുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →