വിരല്‍ത്തുമ്പില്‍ എത്തുന്ന ലൈംഗികാതിക്രമം

ഉന്നതവിദ്യാഭ്യാസത്തിന് മക്കളെ അയക്കുന്ന കോളേജുകളില്‍, ലക്ഷങ്ങള്‍ ഫീസ് കൊടുക്കാന്‍ ഒരുങ്ങി, അവിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലെന്നു ഉറപ്പു വരുത്തി, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും സേഫ് ആക്കുന്ന മാതാപിതാക്കള്‍ ഒട്ടും കുറവല്ല. ശിശുകേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മിക്കവാറും ഇന്ന് എല്ലായിടത്തും. മക്കള്‍ അല്ലലറിയാതെ വളരാന്‍, ആഗ്രഹിക്കും മുമ്പേ എല്ലാം നേടിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍. കുട്ടികള്‍ താനെ ഡിമാന്‍ഡിംഗ്‌ ആവുന്നത് അറിയുന്നില്ല.

കഴിഞ്ഞ മാസമാണ് മലയാളി മനസ്സിനെ ഞെട്ടിച്ച പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ കൂട്ടത്തിലുള്ളവനെ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി കൊലപ്പെടുത്തിയത്. ഫോണില്‍ കളിക്കുന്ന ഗേയിമിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കത്തില്‍!

10-12 വയസുള്ള കുട്ടികളുടെ വ്യക്തി ബോധം ഉണരുന്നത് പക്ഷേ സമൂഹനന്മയ്ക്ക് ഗുണമില്ലാത്ത താന്‍പോരിമയിലേക്കാണ്. ആന്‍ഡ്രോയിഡ് ഫോണും നെറ്റും അടക്കം തന്റെ വിരല്‍ത്തുമ്പില്‍ എളുപ്പത്തില്‍ കൈക്കലാക്കുന്ന കുട്ടി ലൈംഗിക വൈകൃതങ്ങള്‍ പോലും അടങ്ങുന്ന വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്ന സൈറ്റുകളില്‍ എത്തിപ്പെടുന്നത് അധികം വൈകാതെ ആണ്. കഴിഞ്ഞ മാസമാണ് മലയാളി മനസ്സിനെ ഞെട്ടിച്ച പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ കൂട്ടത്തിലുള്ളവനെ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി കൊലപ്പെടുത്തിയത്. ഫോണില്‍ കളിക്കുന്ന ഗേയിമിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കത്തില്‍!

ഈയടുത്ത്‌ വാര്‍ത്തകളില്‍ നിറഞ്ഞ ബോയ്‌സ് ലോക്കര്‍ റൂം നമ്മോട് സംവദിക്കുന്നത് മറ്റൊന്നല്ല. ഡല്‍ഹിയിലെ കുട്ടികളുടെ ഒരു സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ്‌ സ്‌ക്രീന്‍ഷോട്ടുകള്‍ ആയി ചോര്‍ന്ന്‌ പുറം ലോകത്തെത്തിയത്. ഒട്ടുമിക്കതും തന്നെ പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോ ആക്കി പ്രചരിക്കുന്നവയും മോര്‍ഫിംഗ് നടത്തി ലൈംഗിക വൈകൃത്യങ്ങളുള്ളവയാക്കി മാറ്റുകയും ചെയ്യുന്നത്.

ലക്‌സംബര്‍ഗ്, മോണ്‍ട്രിയല്‍, ലണ്ടന്‍ എന്നീ സ്ഥലങ്ങളില്‍ ഓഫീസിലുള്ള മാന്‍ഡിക്ക് എന്ന കമ്പനിയാണ് പോണ്‍ഹബ്ബ് നടത്തുന്നത്. റേപ്പ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പോലും ലൈവായി കാണിക്കുന്ന ഇത്തരം സൈറ്റുകള്‍ ലൈംഗിക അതിക്രമങ്ങള്‍ ധാരാളമായി കുട്ടികളടക്കമുള്ള അവരിലേക്ക് എത്തിക്കുന്നു.

അന്താരാഷ്ട്രതലത്തില്‍ പോണ്‍ ഹബ് എന്ന സൈറ്റാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ സൗജന്യമായി ആര്‍ക്കും എവിടെയും ഇരുന്ന് ലഭ്യമാക്കുന്ന തരത്തില്‍ പ്രക്ഷേപണം ചെയ്യുന്നത്. ലക്‌സംബര്‍ഗ്, മോണ്‍ട്രിയല്‍, ലണ്ടന്‍ എന്നീ സ്ഥലങ്ങളില്‍ ഓഫീസിലുള്ള മൈന്‍ഡിഗീക്ക്‌ എന്ന കമ്പനിയാണ് പോണ്‍ഹബ്ബ് നടത്തുന്നത്. റേപ്പ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പോലും ലൈവായി കാണിക്കുന്ന ഇത്തരം സൈറ്റുകള്‍ ലൈംഗിക അതിക്രമങ്ങള്‍ ധാരാളമായി കുട്ടികളടക്കമുള്ളവരിലേക്ക് എത്തിക്കുന്നു.

പോണ്‍ സൈറ്റുകള്‍ ഔദ്യോഗികമായി പ്രചരിപ്പിക്കാന്‍ അനുമതിയില്ലാത്ത ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോണ്‍ കാഴ്ചക്കാര്‍ ഉള്ള മൂന്നാമത്തെ രാജ്യം.

എക്‌സോഡസ് ക്രൈം ഇന്‍ ദി യുഎസ് എന്ന സംഘടന പോണ്‍ഹബ്ബിനെതിരെ സമൂഹത്തെ ഒന്നിപ്പിച്ച് പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ലിംഗ അനീതികളുടെ അരാചകത്വവും ലൈംഗിക വൈകൃത്യങ്ങളുടെ ആഘോഷവും പ്രചരിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് എതിരെ സമൂഹമനസാക്ഷി ഉണര്‍ന്നേ പറ്റൂ. ബോയ്‌സ് ലോക്കര്‍ റൂമുകള്‍ക്കെതിരെ ഇന്ത്യയിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ രംഗത്ത് വരുന്നുണ്ട്. ഇതിനു ബദലായി ഗേള്‍സ് റൂമെന്ന സ്വകാര്യ വാട്‌സ് ആപ് ഗ്രൂപ്പും പ്രചാരത്തിലുണ്ട് എന്നത് നാം ഈയടുത്താണ് തിരിച്ചറിയുന്നത്. ഇത് പെണ്‍കുട്ടികള്‍ ചെയ്യുമ്പോള്‍ മാത്രം നെറ്റി ചുളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ആണ്‍കോയ്മയുടെ വശം ഒരുഭാഗത്ത്. പെണ്‍കുട്ടികള്‍ക്ക് ആകെ നഷ്ടപ്പെടാനുള്ളത് അവളുടെ സ്വകാര്യതയും ലൈംഗികതയും ആണെന്ന് ഫ്യൂഡല്‍ ബോധ്യങ്ങള്‍ മറുവശത്ത്. കുട്ടികളെ തോല്‍വിയും നഷ്ടങ്ങളും അറിയിക്കാതെ വിചാരിച്ചതെല്ലാം കൈകളില്‍ എത്തിക്കുന്നതാണ് രക്ഷകര്‍ത്താക്കളുടെ ധര്‍മം എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരും ഇനിയും അറിയേണ്ട ചില കണക്കുകള്‍ കൂടിയുണ്ട്. പോണ്‍ സൈറ്റുകള്‍ ഔദ്യോഗികമായി പ്രചരിപ്പിക്കാന്‍ അനുമതിയില്ലാത്ത ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോണ്‍ കാഴ്ചക്കാര്‍ ഉള്ള മൂന്നാമത്തെ രാജ്യം. ഇതില്‍ 40 ശതമാനത്തിലധികം 18നും 24നും ഇടയ്ക്ക് പ്രായമുള്ളവരും. 30 ശതമാനത്തോളം സ്ത്രീകളുമാണ് ഏറ്റവും കൂടുതല്‍ കാണുന്നത് 10 നും 18 നും ഇടയിലുള്ള പ്രായമുള്ള കുട്ടികള്‍ അടങ്ങുന്ന വീഡിയോകളും. നമ്മുടെ കുട്ടികള്‍ ഇല്ലായ്മയെ അറിഞ്ഞ്, തോല്‍വിയുടെ നനവറിഞ്ഞ്, സാമൂഹ്യ ബോധത്തോട് ഉത്തരവാദിത്വബോധമുള്ളവരായി വളരട്ടെ. കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നുണ്ട്. ഇനിയും ഒട്ടും വൈകിക്കൂടാ.

അദ്ധ്യാപികയും എഴുത്തുകാരിയുമാണ് രശ്മി ആര്‍

Share

About രശ്മി ആര്‍

View all posts by രശ്മി ആര്‍ →