കോട്ടും ഗൗണും ഊരി അഭിഭാഷകർ ‘വെണ്മ’യുള്ളവരാവണം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി:അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തി ഉത്തരവായി. കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡ് സുപ്രിംകോടതി പരിഷ്‌കരിച്ചത്. കോടതിയില്‍ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഹാജരായാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകരോടു നിര്‍ദേശിച്ചു. പരമ്പരാഗത വസ്ത്രമായ കറുത്ത കോട്ടിനും ഗൗണിനും പകരം പുരുഷന്മാര്‍ വെളുത്ത ഷര്‍ട്ടും പാന്റ്‌സും വനിതകള്‍ വെളുത്ത സല്‍വാര്‍ കമ്മീസ് അല്ലെങ്കില്‍ വെളുത്ത സാരി ധരിച്ചാകും ഇനി കോടതിയില്‍ ഹാജരാവുക. കോവിഡ് ഭീഷണി അവസാനി ക്കുന്നതുവരെയാണ് ഈ മാറ്റം.

കറുത്ത കോട്ടും ഗൗണും ശുചിയായി സൂക്ഷിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ഇവ അണിയുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ വാദംകേള്‍ക്കേ ചീഫ് ജസ്റ്റിസ് പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സുപ്രിംകോടതി അടുത്തയാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ ജഡ്ജിമാര്‍ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദംകേള്‍ക്കുക. അഭിഭാഷകര്‍ അവരവരുടെ ചേംബറുകളില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദങ്ങള്‍ നടത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →