വില്‍പനയ്ക്ക് വച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു

കുളത്തൂപ്പുഴ: വീടിനുമുന്നില്‍ കളിക്കുന്നതിനിടെ വില്‍പനയ്ക്ക് വച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍- ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ (4) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കെട്ടിടനിര്‍മാണത്തിനുള്ള കട്ടിള, ജനല തുടങ്ങിയവ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് വില്‍പനനടത്തുന്ന സ്ഥാപനം മുഹമ്മദ്ഷായും കുടുംബവും ഇവരുടെ വീടിനോട് ചേര്‍ന്ന് നടത്തിവരുന്നുണ്ട്. വീടിനു സമീപം ചാരിവച്ചിരുന്ന ജനല്‍പാളിയില്‍ പിടിച്ച് കളിക്കുന്നതിനിടെ ഭാരമേറിയ കട്ടില കുട്ടിയുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ അതുവഴിയെത്തിയ ബിഎസ്എന്‍എല്‍ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. സഹോദരന്‍: അബിന്‍ഷാ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →