മെയ് 12 മുതല്‍ 15 വരെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനം പുനരാരംഭിക്കും- ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: 15 ജോഡി ട്രെയിനുകള്‍ (മടക്ക യാത്രകള്‍ അടക്കെ 30)ആയിരിക്കും ആദ്യമായി സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

കോവിഡ് -19 കെയര്‍ സെന്ററുകള്‍ക്കായി 20,000 കോച്ചുകള്‍ റിസര്‍വ് ചെയ്തതിനുശേഷം ലഭ്യമാകുന്ന കോച്ചുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി ദിവസേന 300 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒടിക്കാനാണ് ശ്രമം.

ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ബുക്കിംഗ് മെയ് 11 ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും, ഇത് ഐആര്‍സിടിസി വെബ്സൈറ്റില്‍ (https://www.irctc.co.in/) മാത്രമേ ലഭ്യമാകൂ.

റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ അടച്ചിരിക്കും, കൂടാതെ കൗണ്ടര്‍ ടിക്കറ്റുകള്‍ (പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെ) നല്‍കില്ല.

സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തേണ്ടതുമാണ്. കൂടാതെ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ.

ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പ്രത്യേകം അറിയിക്കും.

ലോക്കഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് രാജ്യത്തുടനീളമുള്ള റെയില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →