ചാരുംമൂട്: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. നൂറനാട് മാമ്മൂട് പുത്തന്‍വിളയില്‍ രതീഷിന്റെ ഭാര്യ രഞ്ജു(35)വാണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി രഞ്ജു സ്വന്തംവീട്ടില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ സ്വന്തമായി ദേഹത്ത് മണ്ണെണ്ണയെഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവ സമയം മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുറത്തികാട് പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. നാലുവര്‍ഷം മുമ്പായിരുന്നു വിവാഹം. പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് രതീഷ്.

