ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.61 കോടി) സമ്മാനം മലയാളിക്ക്. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്ര(46)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.
അബൂദബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. രണ്ടും മൂന്നും സമ്മാനങ്ങളും മലയാളികള്‍ക്കാണ് ലഭിച്ചത്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി 85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മോട്ടോ ഗസി ഓഡെസ് ബൈക്കുമാണ് ലഭിച്ചത്.

