തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനത്തിന് ഉദ്ദേശ്യമില്ലെന്നും മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കള്ളുപ്പാപ്പുകളാണ് ആദ്യം തുറന്നുപ്രവര്‍ത്തിക്കുക. മറ്റുള്ളവയുടെ കാര്യം പിന്നാലെ തീരുമാനിക്കും. കള്ളുചെത്തുന്നതിന് തെങ്ങുകള്‍ ഒരുക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുതൊഴിലാളികള് കള്ളിന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഇത് ഷാപ്പുകളില്‍ എത്തിക്കേണ്ട സാഹചര്യം മാത്രമേ ശേഷിക്കുന്നുള്ളൂ. അല്ലെങ്കില്‍ കള്ള് ഒഴുക്കികളയേണ്ട സാഹചര്യം ഉണ്ടാവും. ഷാപ്പുകളില്‍ ഇരുന്ന് കള്ള് കഴിക്കാമോയെന്ന കാര്യം ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും പതിവ് വാര്‍ത്താസമ്മേളനത്തല്‍ മുഖ്യമന്ത്രി പറഞ്ഞു.
