സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക് വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3 പാചകവാതക സിലിണ്ടറുകളാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ഓരോ മാസവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ആവശ്യമായ തുക നിക്ഷേപിച്ചാണ് സൗജന്യ കണക്ഷന്‍ നല്‍കുക. ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായ തൊഴില്‍ നഷ്ടം കൊണ്ട് ദുരിതം അനുഭവിക്കുന്ന ദരിദ്ര വിഭാഗത്തിന് ആശ്വാസമാണ് എല്ലാ മാസവും ലഭിക്കുന്ന സൗജന്യ പാചകവാതകവും സൗജന്യ റേഷനും.

ഏപ്രില്‍ മാസത്തില്‍ സൗജന്യ സിലിണ്ടര്‍ ബുക്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് മെയ് മാസത്തിലെ സിലിണ്ടറിന്റെ തുക ഉടന്‍ തന്നെ ഗവണ്‍മെന്റ് നിക്ഷേപിക്കുന്നതാണ്. ഏപ്രിലില്‍ ഗ്യാസ് ബുക്ക് ചെയ്യാത്തവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തേക്ക് നിക്ഷേപിച്ച തുക ഉപയോഗിച്ച് മെയ് മാസം സിലിണ്ടര്‍ ബുക്ക് ചെയ്യാം. ജൂണ്‍ മാസത്തില്‍ സൗജന്യ കണക്ഷന്‍ കാലാവധി കഴിയുമ്പോള്‍ ഏതെങ്കിലും ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ മുന്‍കൂര്‍ പണം ഉപയോഗിക്കാത്തതുണ്ടെങ്കില്‍ 2021 മാര്‍ച്ച് വരെ പിന്‍വലിക്കാന്‍ സമയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →