പാലക്കാട് ജില്ലയില്‍ 3036 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും കര്‍ശനമായി തുടരുന്നു. ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇപ്പോള്‍ 2989 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3036 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലതൃപ്തികരമെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 2827 സാമ്പിളുകളില്‍ ഫലം വന്ന 2700 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടു ആകെ 30196 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 27160 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. കൊവിഡ് സംശയ നിവാരണത്തിനായി 4873 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

ലോക്ക് ഡോണ്‍ ഇളവില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്ന ഓഫീസുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്റ്റെയര്‍ കേസുകള്‍ ഉപയോഗിക്കുക
  • പടിക്കെട്ടിന്റെ കൈവരികള്‍ സ്പര്‍ശിക്കരുത്. സ്പര്‍ശിച്ചാല്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക.
  • ആവശ്യമില്ലാത്ത കസേരകള്‍ മീറ്റിംഗ് റൂമുകളില്‍ നിന്നും നീക്കം ചെയ്യുക.
  • വാതിലിന്റെ പിടികളും നോബുകളും നീക്കം ചെയ്യുക.
  • ഇളക്കി മാറ്റാന്‍ പറ്റാത്ത വാതിലിന്റെ പിടികള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം.
  • സാമൂഹിക അകലം പാലിക്കുന്നതിന് തടസ്സമാകുന്ന തിരക്ക് ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ അടയ്ക്കുക.
  • ബോധവല്‍ക്കരണ പോസ്റ്ററുകള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
  • നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
  • സൂക്ഷ്മത അനിവാര്യമായ ഉല്‍പാദന പ്രക്രിയയില്‍ കൈയുറ നിര്‍ബന്ധമായും ധരിക്കണം.
  • ഓട്ടോമാറ്റിക് വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ അല്ലെങ്കില്‍ സ്പര്‍ശിക്കാതെ കുപ്പികള്‍ വീണ്ടും നിറയ്ക്കുന്നതിനുള്ള സംവിധാനം.
  • 24×7 കോള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →