റയ്‌സാന (മധ്യപ്രദേശ്) : സാനിറ്റൈസറിന്റെ മറവില്‍ വ്യാജമദ്യനിര്‍മ്മാണം നടത്തിയ ബോറിയാ ജാഗിര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇന്‍ഡാല്‍ സിംഗ് രജ്പുത്‌നെ സുല്‍ത്താന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ റയ്‌സാനയിലാണ് സംഭവം. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാറുകള്‍ ലഭ്യമാക്കിയ സാനിറ്റൈസറില്‍ നിന്നുള്ള സ്പിരിറ്റിനെ വേര്‍തിരിച്ചാണ് ഇന്‍ഡാല്‍ വില്‍പ്പന നടത്തിയത്. ലോക്ഡൗണ്‍ വന്നതോടെ മദ്യകടകള്‍ അടച്ചിടുകയായിരുന്നു. മദ്യശാലകള്‍ അടച്ചതോടെ വ്യാജ വില്‍പ്പനക്കാര്‍ ഉയര്‍ന്നുവന്നു.
ഭൂരിഭാഗം പേരും മദ്യവും സ്പിരിറ്റും സാനിറ്റൈസര്‍ എന്ന പേരില്‍ കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യം മുഴുവന്‍ അത്തരം കേസുകള്‍ ധാരാളമായി കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നല്ല സാനിറ്റൈസറില്‍ 70% സ്പിരിറ്റ് അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ നല്ല സാനിറ്റൈസര്‍ തന്നെ സംഘടിപ്പിച്ച് അതില്‍ നിന്നും സ്പിരിറ്റ് വേര്‍തിരിച്ചാണ് ഇയാള്‍ മദ്യം നിര്‍മ്മിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യ പരീക്ഷിച്ച് നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമാണെന്നും ആദ്യമായാണ് ഇത്തരത്തില്‍ ഉള്ള രീതി കാണുന്നതെന്നുംഎസ്.പി. മോണിക്കാ ശുക്ല പറഞ്ഞു.