തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം തിരിച്ചയച്ചാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് കേരളത്തില്‍ തന്നെ തുടരാന്‍ അനുവാദം നല്‍കണമെന്നും ചീഫ്.സെക്രട്ടറി ടോം ജോസ്. താല്‍പര്യം ഇല്ലാത്തവരെ പോകാന്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തുടരുന്ന അതിഥിതൊഴിലാളികള്‍ക്ക് വേണ്ട സഹായം തുടരുമെന്ന് കേരളസര്‍ക്കാര്‍ അറിയിച്ചു.
തൊഴിലാളികളുടെ നിരന്തരമായ പ്രകടനങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തില്‍ ആയിരുന്നു സംസ്ഥാനം മെയ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും അതിഥിതെഴിലാളികളെ മടക്കി അയക്കാന്‍ ട്രയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.

