വയനാട്ടില്‍ കുരങ്ങുപനി പടരുന്നു, ലോക് ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരുങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ മോഡലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും.

ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ഈ മേഖലയിലുള്ളവര്‍ തേന്‍, വിറക് മുതലായ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും മറ്റുമായി കാട്ടിലേക്കു പോകുന്നുണ്ട്. ഇങ്ങനെ പോയവര്‍ക്കാണ് ഈ വര്‍ഷം രോഗം കൂടുതലായി ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ലോക് ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. മേഖലയിലെ വീടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുനല്‍കും. പൊലീസ് നിരീക്ഷണവും ശക്തമാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →