തൃശൂര്‍: ലോകം മുഴുവനുമുള്ള പൂരാരാധകരെ വിഷമത്തിലാഴ്ത്തി തൃശൂര്‍ പൂരം ഈ വര്‍ഷത്തെ ചടങ്ങുകളില്‍ അവസാനിച്ചു. പൂരദിവസത്തെ താന്ത്രീക ചടങ്ങുകള്‍ നടത്തി പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഭക്തരുടെ സാനിധ്യമില്ലാതെ രാവിലെ ആറാട്ട് നടന്നു.
ചരിത്രത്തില്‍ ഇതുവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിരുന്നു. പൂരത്തിന്റെ പരമ്പരാഗത ആചാരത്തിനു ഒരാന ആവശ്യമാണ്. ആനയെ എഴുന്നള്ളിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും കൊറോണ വൈറസിന്റെ വ്യാപനവും ഒരാന ചടങ്ങാണെങ്കിലും ജനങ്ങള്‍ കൂടൂമെന്ന ഭീതിയും മുന്‍ നിര്‍ത്തി പൂരചടങ്ങുകള്‍ക്ക് ആനയെ എഴുന്നള്ളിച്ചില്ല. പൂരത്തിന്റെ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഉണ്ടായില്ല.

