ലോക്ഡാണ്‍ ലംഘിച്ച് ഉപവാസം നടത്തി ഇടുക്കി എംപിക്കെതിരേ കേസ്

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മെയ് ഒന്നിന് നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. അതേസമയം, കേസെടുത്തതിലൂടെ ഇടതുസര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുകയായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോള്‍തന്നെ സന്ദേശം വ്യക്തമായിരുന്നു. ജനങ്ങളുടെ ആവശ്യത്തിനു വേണ്ടിയാണ് താന്‍ സമരം നടത്തിയതെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ പരിശോധനയ്ക്കുള്ള ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെയ് ഒന്നിന് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസസമരം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →