തിരുവനന്തപുരം:2020 ജനുവരി 1 മുതല്‍ നാട്ടിലെത്തുകയും മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ വിദേശ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല. കാലാവധി കഴിയാത്ത വിസ പാസ്‌പോര്‍ട്ട് ഉള്ളവര്‍, ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.വിമാന ടിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ എന്നാണ് തിരിച്ചു വന്നതെന്നറിയിക്കുന്ന പാസ്‌പോര്‍ട്ട് പേജ് അപ്‌ലോഡ് ചെയ്താല്‍ മതി.
ടിക്കറ്റിന്റെ പകര്‍പ്പില്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ലന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. 5,000 രൂപയാണ് ധനസഹായം. ധനസഹായത്തിനായി മെയ് 5 അപേക്ഷിക്കാം.