ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും

ന്യൂഡല്‍ഹി: കൊറോണയുടെയും ലോക ഡൗണിന്റേയും പശ്ചാത്തലത്തില്‍ ലോക തൊഴിലാളി ദിനത്തില്‍ ഒമാനില്‍ നിന്ന് വരുന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ഹിതകരം അല്ല. ഒമാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കുവാനും പകരം ഒമാനികളെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കു പ്രകാരം നാലര ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പരിഗണിച്ചാല്‍ എട്ടു ലക്ഷം ആയി ഇത് വളരും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഭീഷണി കൂടി പ്രവാസികള്‍ നേരിടുകയാണ്.

ഇന്ത്യക്കാരെ ഉദ്ദേശിച്ചല്ല ഈ നടപടി എന്ന് ഒമാനി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അനുരാഗ ശ്രീവാസ്തവ പറഞ്ഞു. ആകുലപ്പെടേണ്ട കാര്യമില്ല എന്ന് ഒമാന്‍ ഭരണാധികാരി ഹൈദം ബിന്‍ താരിഖ് അല്‍ സെയ്ദില്‍ പറഞ്ഞു എന്നുമാണ് അദ്ദേഹം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →