തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്നതുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം.
ഡി വൈ എസ് പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം അതിഥി തൊഴിലാളികളെ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുക ളെ പറ്റി ബോധവത്കരണം നടത്താന്‍ നിയോഗിച്ചു. അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ല, ഘട്ടംഘട്ടമായി മാത്രമേ തിരിച്ചയക്കൂ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം ഉപയോഗിക്കും. ഏതെങ്കിലും രീതിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്തും. തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകള്‍ അറിഞ്ഞ് ഏതാനും സ്ഥലങ്ങളില്‍ തൊഴിലാളികള്‍ പ്രകടനം നടത്തിയിരുന്നു.അതിനെ തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം.
ബന്ധപ്പെട്ട രേഖകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക http://164.100.117.97/WriteReadData/userfiles/MHA%20Order%2001.05.2020%20%20Special%20Trains%20for%20tSranded%20Persons.jpeg

