മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. പായിപ്പാട് ഉണ്ടായ സംഭവത്തിന്റേതുപോലെ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്ന സംശയത്തിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതിഥി തൊഴിലാളികളുടെ പ്രകടനം
