ഇന്ത്യയില്‍ കൊറോണ വാക്‌സിന്റെ ഉല്പ്പാദനമാരംഭിച്ചു

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡില്‍ മനുഷ്യരില്‍ നടത്തിയ കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഫലത്തിന് കാത്തുനില്‍ക്കാതെ ഉല്പ്പാദനമാരംഭിച്ചു. വൈറസ് വന്നത് ചൈനയില്‍ നിന്നാണെങ്കില്‍ വാക്‌സിന്‍ വരാന്‍ പോകുന്നത് ഇന്ത്യയില്‍ നിന്നായിരിക്കും എന്ന് പ്രതീക്ഷിക്കാം. ചിലവുകുറഞ്ഞ വാക്‌സിനായി രിക്കും വിപണിയില്‍ എത്തുക. വാക്‌സിന്‍ വികസിപ്പിക്കുവാന്‍ ലോകത്ത് 80 ഗവേഷണശാലകള്‍ രാപകല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറെ മുന്നേറിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്റെ ഉല്‍പാദനത്തിന് കരാര്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു സ്ഥാപനം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. അവിടെയാണ് 40 ലക്ഷം യൂണിറ്റ് വാക്‌സിനുകളുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നേറി വരുന്നത്.

പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

സാധാരണഗതിയില്‍ 6-7 വര്‍ഷങ്ങള്‍ കൊണ്ടാണ് ഒരു വാക്‌സിന്‍ പരീക്ഷണശാലയില്‍ കണ്ടെത്തി വിജയിപ്പിക്കുന്നത്. അത്രയും നീണ്ടനാളത്തെ നിരീക്ഷണവും പരീക്ഷണവും ആവശ്യമാണ്. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ കാത്തിരിപ്പ് എളുപ്പമല്ല. മരണസംഖ്യ ലക്ഷങ്ങളിലേക്ക് കടന്നു. വ്യാപനം കാട്ടുതീ പോലെയാണ്. ഗവേഷണപരമായ ചില മുന്നേറ്റങ്ങള്‍ നേരത്തെ ഉള്ളത് കൊറോണ വാക്‌സിന്റെ കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സാര്‍സ്, മെര്‍സ് എന്നീ വൈറസ് രോഗങ്ങളുടെ വാക്‌സിന്‍ ഗവേഷണത്തില്‍ ഉണ്ടാക്കിയ പുരോഗതി അതേപടി കടമെടുക്കുവാന്‍ കഴിഞ്ഞു.

ലോകത്തിലെ അതിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാതാക്കള്‍ ആണ് പൂനെ സിറം ഇന്‍സ്റ്റ്യൂട്ട്. ഒരു വര്‍ഷം 15 കോടി യൂണിറ്റ് വാക്‌സിനുകള്‍ ആണ് അവിടെ ഉത്പാദിപ്പിക്കുന്നത്.

മനുഷ്യരില്‍ പരീക്ഷിച്ച് റിസള്‍ട്ടിന് കാത്തിരിക്കാതെ റിസ്‌ക് എടുത്ത് 40 ലക്ഷം യൂണിറ്റ് പൂനെയില്‍ ഉത്പാദിപ്പിക്കുകയാണ്. അനുകൂലമായി കഴിഞ്ഞാല്‍ ഉല്‍പ്പാദിപ്പിച്ചു വരാനുള്ള സമയനഷ്ടം ഒഴിവാക്കാനുള്ള ഉള്ള പോംവഴി എന്ന നിലയില്‍ കണ്ണുമടച്ച് 40 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുകയാണ്. ഫലം വിപരീതമാണ് എങ്കില്‍ 40 ലക്ഷം യൂണിറ്റും നഷ്ടമാകും.

ലോകത്തിലെ അതിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാതാക്കള്‍ ആണ് പൂനെ സിറം ഇന്‍സ്റ്റ്യൂട്ട്. ഒരു വര്‍ഷം 15 കോടി യൂണിറ്റ് വാക്‌സിനുകള്‍ ആണ് അവിടെ ഉത്പാദിപ്പിക്കുന്നത്. വാക്‌സിന്‍ നിര്‍മാണത്തില്‍ ഈ സ്ഥാപനത്തിനുള്ള ശേഷിയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് 40 ലക്ഷം യൂണിറ്റ് കൊറോണ വാക്‌സിന്‍ ഉത്പാദിപ്പിക്കുവാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →