കൊല്ലത്ത് കോവിഡിന്റെ വ്യാപനം, ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്

കൊല്ലം: കൊല്ലത്ത് കോവിഡിന്റെ വ്യാപനം ശക്തം. ജില്ലയില്‍ (ബുധനാഴ്ച 29-04-20) ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ആറ് കോവിഡ് കേസുകളില്‍ നാലുപേര്‍ ചാത്തന്നൂരും, ഒരാള്‍ കുളത്തൂപ്പുഴ നിവാസിയും ഒരാള്‍ ഓച്ചിറക്കാരനുമാണ്. ചാത്തന്നൂരില്‍ കോവിഡ് ബാധിച്ച നാലു പേരില്‍ ഒരാള്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സും മറ്റൊരാള്‍ ഇവിടുത്തെ അറ്റന്‍ഡറുമാണ്. മറ്റു രണ്ടുപേരില്‍ ഒമ്പതു വയസ്സുള്ള കുട്ടിയും പൊതുപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ഇവര്‍നാലുപേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ ആവാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കുളത്തൂപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച 73 കാരന് രോഗം പകര്‍ന്നത് എവിയെ നിന്നാണെന്ന് വ്യക്തമല്ല എങ്കിലും ഇയാളെ സമ്പര്‍ക്കവ്യാപന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്തെ ക്വാറന്റയിന്‍ കേന്ദ്രത്തിലുണ്ടായ 28കാരനായ ആന്ധ്ര സ്വദേശി ലോറി ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച ആറാമത്തെയാള്‍. ഇതാടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ഇതില്‍ അഞ്ചു പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.

ഇന്നലെ(ബുധനാഴ്ച 29-04-20) രോഗബാധ ഉണ്ടാവരടക്കം 15 പേരാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡല്‍ ചികിത്സയിലുള്ളത്. എന്നാല്‍ ചാത്തന്നൂരില്‍ രോഗം ബാധിച്ച ആശാവര്‍ക്കറുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാണ്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് വ്യക്തമല്ല. മൂന്നാമത്തെ പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ചാത്തന്നൂരില്‍ രോഗവ്യാപനം കൂടുതലാണെന്ന സംശയത്തില്‍ പഞ്ചായത്തിലുള്ളവരെല്ലാവരേയും റാന്റം ടെസ്റ്റ് പരിശോധന നടപ്പാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നു.

ശ്രീരാമപുരത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എല്ലാ അതിര്‍ത്തികളും അടച്ചു. കല്ലുവാതുക്കല്‍ ജില്ലമെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ആകെ നിരീക്ഷണത്തിലുള്ളവര്‍ 1207 പേരാണ്. 511 സമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 1436 എണ്ണവും നെഗറ്റീവ് ആണ്. 53 ഫലം വരാനുണ്ട്.പാരിപ്പള്ളി, മീനമ്പലം, പാമ്പുറം ഭാഗങ്ങളില്‍ പോലീസ് രാവിലെ തുറന്നിരുന്ന എല്ലാ കടകളും അടപ്പിച്ചു. വഴിയോത്തെ വില്‍പ്പനയും അനുവദിച്ചില്ല. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് കൊല്ലം പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം