മലപ്പുറത്തെ കൊറോണ രോഗി എത്തിയത് ചരക്കുലോറിയില്‍ ഒളിച്ച്

മലപ്പുറം: മലപ്പുറത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്ന് ചരക്കുലോറിയില്‍ കേരളത്തില്‍ എത്തിയയാള്‍ക്ക്. ഏപ്രില്‍ 11-നാണ് നാല്‍പ്പതുകാരനായ ഇയാള്‍ എത്തിയത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) രോഗം സ്ഥിരീകരിച്ചു. മാറഞ്ചേരി പരിച്ചകം സ്വദേശിയാണ്. ഏപ്രില്‍ 7-ന് മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയില്‍ ഇളനീര്‍ വില്‍പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ സ്വദേശിയും ഒന്നിച്ചു യാത്രചെയ്താണ് കേരളത്തിലെത്തിയത്.

കല്‍പറ്റ വഴി ഏപ്രില്‍ 15ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട്ടെത്തി. കോഴിക്കോട്ടുനിന്ന് അരിലോറിയില്‍ കയറി രാമനാട്ടുകരയിലും തുടര്‍ന്ന് ചേളാരിയിലും എത്തി. രാത്രി 8.30ന് ചേളാരിയില്‍നിന്ന് സ്വന്തം സഹോദരനും കാലടി സ്വദേശിക്കുമൊപ്പം നാട്ടില്‍നിന്നെത്തിയ ഓട്ടോറിക്ഷയില്‍ പുറപ്പെട്ടു. രാത്രി 11.30ന് മാറഞ്ചേരി പരിച്ചകത്തെ വീട്ടിലെത്തി.

ഏപ്രില്‍ 26-ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 27-നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മുംബൈയില്‍നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ ഏപ്രില്‍ 16ന് ഇയാളെ മാറഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. കൂടെയുണ്ടായിരുന്ന കാലടി സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെയും ഏപ്രില്‍ 26-ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 27-നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച പരിച്ചകം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പിതാവ്, മാതാവ്, സഹോദരന്‍, ചേളാരിയില്‍നിന്ന് ഇയാളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഇവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയംനിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →