ദുബായ്: യുഎഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെ താന്‍ വന്‍ ചതിക്ക് ഇരയായെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യവസായി ബി ആര് ഷെട്ടി രംഗത്തെത്തി. കമ്പനിയില്‍ നിലവിലുള്ള ചിലരും ഏതാനും മുന്‍ ജീവനക്കാരും ചേര്‍ന്ന് തന്നെ ചതിച്ചെന്നും വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പുകള്‍ നടത്തിയെന്നുമാണ് ഇദ്ദേഹം പറയുന്നത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍എംസിയും യുഎഇ എക്സ്ചേഞ്ചും അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതികരണവുമായി ബി ആര് ഷെട്ടി രംഗത്തെത്തിയത്. വിശ്വസിച്ചവര്‍ ചതിച്ചതിലൂടെ 45 വര്‍ഷംകൊണ്ട് താന്‍ നിര്‍മ്മിച്ചെടുത്ത സാമ്രാജ്യം ഏതാനും മാസം കൊണ്ട് തകര്‍ന്നു. തന്റെ പേരില്‍ ചിലര്‍ വ്യാജരേഖകള്‍ ചമയ്ക്കുകയും അത് ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും ചെക്കുകളും ഉണ്ടാക്കിയെന്നും വായ്പകള്‍ക്കും മറ്റും തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇദ്ദേഹം ഇന്ത്യയിലുണ്ട്.
ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
യുഎഇ എക്സേഞ്ചിലും എന്‍എംസി ഹെല്‍ത്ത് കെയറിലും വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി താന്‍ നിയോഗിച്ച അന്വേഷണ സംഘം ചതി കണ്ടെത്തിയെന്നും ബി ആര് ഷെട്ടി വിശദമാക്കി. തന്റെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ഇത്തരം വ്യാജരേഖ ഉപയോഗിച്ച് അവര്‍ വ്യക്തിപരമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് വായ്പ നേടുകപോലും ചെയ്തിട്ടുണ്ട്. യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 800 കോടി ദിര്‍ഹം (എകദേശം 16,437 കോടി രൂപ) ബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെയും യുകെയിലെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ഷെട്ടിയുടെ രണ്ടുകമ്പനികളിലെയും സാമ്പത്തികത്തട്ടിപ്പുകള്‍ അന്വേഷിച്ചുവരുകയാണ്. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. 900ഓളം ധനകാര്യസ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ട്. യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 800 കോടി ദര്‍ഹം ബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ഏതാനും വ്യക്തികള്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. യുഎഇയിലെയും യുകെയിലെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ഷെട്ടിയുടെ രണ്ട് കമ്പനികളിലെയും തട്ടിപ്പുകള്‍ അന്വേഷിച്ചുവരുകയാണിപ്പോള്.

