ന്യൂഡല്‍ഹി: ലോക്ക്ഡൗണിലും രാജ്യത്ത് ഗോതമ്പ് വിളവെടുപ്പ്. 2020 ലെ ഗോതമ്പ് വിളവെടുപ്പും മെതിക്കലും സംബന്ധിച്ച് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക നടപടിക്രമങ്ങള്‍ കര്‍ഷകരും തൊഴിലാളികളും പാലിച്ചു കൊണ്ടാണ് വിളവെടുപ്പ് നടക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും കര്‍ഷകരുടെയും തൊാഴിലാളികളുടെയും ആരോഗ്യ സംരക്ഷണത്തിനുമാണ് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക നടപടി ക്രമങ്ങള്‍ പുറത്തിറക്കിയത്.
98 മുതല്‍ 99 ശതമാനം ഗോതമ്പ് മധ്യപ്രദേശിലും, 92 മുതല്‍ 95 ശതമാനം രാജസ്ഥാനിലും, 85 മുതല്‍ 88 ശതമാനം ഉത്തര്‍പ്രദേശിലും, 55 മുതല്‍ 60 ശതമാനം ഹരിയാനയിലും, 60 മുതല്‍ 65 ശതമാനം പഞ്ചാബിലും, വിളവെടുത്തു. മറ്റ് സംസ്ഥാനങ്ങളില്‍ 87 മുതല്‍ 88 ശതമാനവും വിളവെടുത്തു. 2020-21 റാബി സീസണില്‍ മിനിമം താങ്ങുവിലയില്‍ പ്രൈസ് സപ്പോര്‍ട്ട് സ്‌കീം (പിഎസ്എസ്) പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും വാങ്ങുന്നത് കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് (NHB) രാജ്യവ്യാപകമായി 618 എന്‍എച്ച്ബി അംഗീകൃത നഴ്‌സറികളില്‍ നിന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യമായ നടീല്‍ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുകള്‍, എന്‍എച്ച്ബി സംസ്ഥാന ഓഫീസുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്തു. വരാനുള്ള നടീല്‍ കാലത്ത് കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി എന്‍എച്ച്ബി ഈ വിവരങ്ങള്‍ http:// www.nhb.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

