ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍

തൃശ്ശൂര്‍: കൊക്കയാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആയ സാബു പി എസ് പറയുന്നു.

ലോക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിമിഷം വലിയൊരു ആശങ്ക ഉണ്ടായി. സാധാരണ ജീവിതത്തിന് നിയന്ത്രണം വരുത്തുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യും. ലോക് ഡൗണ്‍ ഉണ്ടാക്കുന്ന വിരക്തിയില്‍ നിന്നും മോചനം നേടാന്‍ കൃഷി വകുപ്പ് ജീവനക്കാരനായ എനിക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. അമ്മ, ഭാര്യ, മക്കള്‍ എന്നിവരുമായി ചേര്‍ന്ന് മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കുവാന്‍ ശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു. കപ്പ, ചേന, ചേമ്പ്, കാച്ചില്‍ എന്നീ ഇടവിളകള്‍ കൂടാതെ ചീര, പച്ചമുളക്, തക്കാളി, പയര്‍, കോവല്‍, മുരിങ്ങ, ഇഞ്ചി, മഞ്ഞള്‍, പാഷന്‍ ഫ്രൂട്ട് എന്നിവയാണ് കൃഷി ചെയ്തത്. കൂടാതെ അയല്‍ വാസികള്‍ക്ക് വിത്തുകള്‍ നല്‍കുന്നതോടൊപ്പം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി അവരൈക്കൊണ്ട് പച്ചക്കറി കൃഷി ചെയ്യിച്ചു. അതിലൂടെ വീട്ടാവശ്യത്തിന് വിഷമില്ലാത്ത പച്ചക്കറി നമുക്ക് ഉണ്ടാക്കാം എന്ന് അവരെ ബോദ്ധ്യപ്പെട്ടുത്തി.

അന്തരീക്ഷ മലിനീകരണം ഇല്ല വലിച്ചെറിയപ്പെടുന്ന മാലിന്യം വഴിയോരങ്ങളെ മലിനമാക്കുന്നില്ല. മുന്‍ കാലത്തെ അേേപക്ഷിച്ച് ദിവസവും ശുദ്ധവായു ശ്വസിച്ച് ഓഫീസില്‍ പോകുവാനാകുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കപ്പെട്ടു, മാത്രമല്ല ഒരു മാസം കൊണ്ട് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കുമെന്നും ലോക് ഡൗണ്‍ മലയാളികളെ പഠിപ്പിച്ചു.

കൊക്കയാര്‍ കൃഷിഭവനില്‍ നിന്നും പച്ചക്കറി വിത്തുകള്‍ പരമാവധി എല്ലാ ഭവനങ്ങളിലും എത്തിക്കാനായി . മെമ്പര്‍ സെക്രട്ടറി ആയതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കമ്യൂണിറ്റി കിച്ചന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുവാനുമായി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →