റായ് പൂര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കല്ലുമഴ പോലെ ആലിപ്പഴവും പേമാരിയും. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി. ആസ്ബറ്റോസ് ഷീറ്റ്, ഓട് എന്നിവയുടെ മേല്‍ക്കൂരകള്‍ ഉള്ള വീടുകള്‍ മിക്കവയും തകര്‍ന്നു. ഗ്രാമീണ ആശുപത്രികളും തകര്‍ന്നു. രോഗികള്‍ കഷ്ടത്തിലായി. ആകാശത്തു നിന്നും ഉണ്ടായ ആലിപ്പഴകല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മേല്‍ക്കൂര തകര്‍ത്ത് വീട്ടിനുള്ളില്‍ പതിച്ച ഐസ് കട്ടകള്‍ വീണാണ് പരിക്ക് ഉണ്ടായത്.

വേനല്‍ക്കാലത്തെ മഴയില്‍ ആലിപ്പഴം പൊഴിയുന്നത് ഛത്തീസ്ഗഡിലെ മലമ്പ്രദേശങ്ങളില്‍ സാധാരണമാണ്.പക്ഷേ ഇത്തവണ ആലിപ്പഴം അല്ല മഞ്ഞുകട്ട കൊണ്ടുള്ള കല്ലേറാണ് ഉണ്ടായത് എന്ന് ഗ്രാമീണര്‍ പറയുന്നു.

