ലോക്ക്ഡൗണ്‍ ; സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറിയുടെ ചര്‍ച്ച നാളെ

ന്യൂഡല്‍ഹി: ചെറിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2 അല്ലങ്കില്‍ 3 ആഴ്ച ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ കണക്കെടുപ്പ് നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറി നാളെ ചര്‍ച്ച നടത്തും. തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ പങ്കെടുത്ത ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ വൈറസ് ബാധിത മേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ തുടരണമെന്ന നിര്‍ദ്ദേശം വെച്ചു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കണെമെന്ന് എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →