ന്യൂഡല്‍ഹി ഏപ്രിൽ 27: ഡല്‍ഹിയി പട്പര്ഗഞ്ച് മാക്സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്. രണ്ട് ഡോക്ടര്‍മാരും 23 നഴ്സുമാരും ഇതില്‍ ഉള്‍പെടുന്നു. കൂട്ടത്തില്‍ ഏഴുപേര്‍ മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയിലെ 145 നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.
ലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലല്ല, ആരോഗ്യപ്രവര്ത്തകരായതിനാല് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു.
അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും.

